തെരഞ്ഞെടുപ്പിന് ശേഷം ഉള്ള എന്റെ ആദ്യത്തെ രാഷ്ട്രീയ പോസ്റ്റ് ആണെന്ന് തോന്നുന്നു . എന്തായാലും നമുക്ക് എന്റെ വഴിയെ ഒന്ന് ചിന്തിക്കാം . ഒന്ന് ) തെരഞ്ഞെടുപ്പു യു ഡി എഫിന് ഉള്ള തിരിച്ചടിയായി കാണണോ ? : തീര്‍ച്ചയായും . തൊണ്ണൂറു സീറ്റ് പ്രതീക്ഷിച്ചു (പാര്‍ട്ടി കണക്കു പ്രകാരം ) എഴുപതിരണ്ടില്‍ ഒതുങ്ങിയ പ്രസ്ഥാനത്തിന് തിരിച്ചടി ഏറ്റു എന്ന തിരിച്ചറിവ് സ്വാഭാവികം മാത്രം . രണ്ടു ) അങ്ങനെ എങ്കില്‍ ഇത് ഇടതു രാഷ്ട്രീയത്തിന്റെ വിജയം [...]