തെരഞ്ഞെടുപ്പിന് ശേഷം ഉള്ള എന്റെ ആദ്യത്തെ രാഷ്ട്രീയ പോസ്റ്റ് ആണെന്ന് തോന്നുന്നു . എന്തായാലും നമുക്ക് എന്റെ വഴിയെ ഒന്ന് ചിന്തിക്കാം .
ഒന്ന് ) തെരഞ്ഞെടുപ്പു യു ഡി എഫിന് ഉള്ള തിരിച്ചടിയായി കാണണോ ? : തീര്‍ച്ചയായും . തൊണ്ണൂറു സീറ്റ് പ്രതീക്ഷിച്ചു (പാര്‍ട്ടി കണക്കു പ്രകാരം ) എഴുപതിരണ്ടില്‍ ഒതുങ്ങിയ പ്രസ്ഥാനത്തിന് തിരിച്ചടി ഏറ്റു എന്ന തിരിച്ചറിവ് സ്വാഭാവികം മാത്രം .
രണ്ടു ) അങ്ങനെ എങ്കില്‍ ഇത് ഇടതു രാഷ്ട്രീയത്തിന്റെ വിജയം ആയി കാണാമോ ? വിഹഗ വീക്ഷണത്തില്‍ അങ്ങനെ തോന്നാം . പക്ഷെ യാഥാര്‍ത്ഥ്യം അതല്ല എന്നാണു എനിക്ക് തോന്നുന്നത് . അഞ്ചു വര്‍ഷത്തിനിടെ മൂന്നു തവണ ജനം നിരാകരിച്ച രാഷ്ട്രീയം എങ്ങനെ ആണ് വെന്നിക്കൊടി നാട്ടുന്നതായി ഉദ്ഘോഷിക്കുന്നത് ? വികസനത്തിനുള്ള അംഗീകാരം ആയിരുന്നെങ്കില്‍ ചുരുങ്ങിയ പക്ഷം പഞ്ചായത്ത് തെരെഞ്ഞെടുപ്പിലെങ്കിലും ജനം വോട്ട് ചെയ്യേണ്ടതല്ലേ ? അങ്ങനെ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ അച്ചുംമാനെയും കൂട്ടെരെയും വിജയികളായി എണ്ണാന്‍ കഴിയില്ല . മൂന്നു തെരഞ്ഞെടുപ്പുകളെ മുന്‍ നിര്‍ത്തി ആണ് ഈ വിശകലനം .
പാര്‍ടി കണക്കുകളില്‍ രസകരമായ കാര്യം ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് സീ പി എം ആണെന്നുള്ളതാണ് . വിജയ സാധ്യത തീരെ ഇല്ലാത്ത വടക്കേ മലബാറിലെ പല സീറ്റുകളിലും ബലിയാടുകളെ കണ്ടെത്തേണ്ടി വന്നത് കോണ്‍ഗ്രസ് ആണ് എന്ന യാതാര്‍ത്ഥ്യം വിസ്മരിക്കരുത് . ഒരുദാഹരണം പറഞ്ഞാല്‍ എല്‍ ഡീ എഫിന് വിജയ സാധ്യത കുറഞ്ഞു നിന്നിരുന്ന കോട്ടയം മലപ്പുറം ജില്ലകളില്‍ ആയി പത്തില്‍ താഴെ സീ പി എം സ്ഥാനര്തികള്‍ ആണ് മത്സരിച്ചത് . എന്നാല്‍ എല്‍ ഡീ എഫിന് സാധ്യത കൂടിയ കണ്ണൂര്‍ , കാസര്‍കോട് ,പാലക്കാട് മേഖലകളില്‍ സ്ഥിതി തുലോം വിഭിന്നം ആയിരുന്നു താനും . വേറൊരു രീതിയില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ നല്പതിയാര് ശതമാനം വിജയവും സീ പി എമ്മിന്റെ നാല്പത്തി ഏറ്റു ശതമാനവും തമ്മിലുള്ള പ്രകടമായ വ്യത്യാസം സീറ്റ് സിലക്ഷനെ ആശ്രയിച്ചിരുന്നു . ഇനി എന്പതി രണ്ടു സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെയും തൊണ്ണൂറ്റി മൂന്നിടത്ത് മത്സരിച്ച സീ പി എമ്മിനും ഓരോ നിയോജക മണ്ഡലത്തിലും ലഭിച്ച ശരാശരി വോട്ട് എടുത്തു നോക്കിയാല്‍ ഇങ്ങനെ വരും : കോണ്‍ഗ്രസ് – അന്‍പത്തി ആറായിരത്തി തൊള്ളായിരതി ഇരുപത്തി ഒന്ന് . സീ പി എം : -അന്‍പത്തി ഈരയിരതി തൊള്ളായിരതി പതിനെട്ടു . കോണ്‍ഗ്രസ് നിയോജകമന്ടല അടിസ്ഥാനത്തില്‍ ശരാശരി ഏഴു ശതമാനത്തോളം വോട്ട് സീ പി എമ്മിനെക്കാള്‍ കൂടുതല്‍ നേടിയിട്ടുണ്ട് . കോണ്‍ഗ്രസ് വിരുദ്ധ തരംഗം എന്ന ആരോപണം നില നില്‍ക്കുന്നില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ .
മൂന്നു ) എല്‍ ഡീ എഫ് അനുകൂല തരംഗം ഉണ്ടാവാനുള്ള മുഖ്യ കാരണങ്ങള്‍ : വീ എസ് ഫാക്ടര്‍ കാണാതിരിക്കാന്‍ ആവില്ല . കേരളത്തിലെ സാധാരണ ജനങ്ങളെ ഒരു പരിധി വരെ തെറ്റിധരിപ്പിക്കുന്നതില്‍ വീ എസ് എന്ന രാഷ്ട്രീയക്കാരന്‍ നേടിയ വിജയം ചെറുതല്ല . ബാലന്‍ പിള്ള ഉള്‍പ്പടെ ഉള്ളവരെ പരസ്യമായി പിന്തുണച്ച യു ഡി എഫ് നടപടി എരിതീയില്‍ എന്ന ഒഴിച്ചു. ബാലകൃഷ്ണപിള്ളയും കുഞ്ഞാളിക്കുട്ടിയുമാണ് ഈ തിര്ച്ചടിക്ക് പിന്നില്‍ എന്ന് കോണ്‍ഗ്രസ് വിലയിരുത്തിയാല്‍ അതില്‍ യാതൊരു തെറ്റും പറയാനാവില്ല . ലോകസഭ തെരഞ്ഞെടുപ്പില്‍ ഹുസൈന്‍ രണ്ടത്താണി എഫെക്റ്റ് കേരളത്തില്‍ അങ്ങോളമിങ്ങോളം എല്‍ ഡീ എഫിന് തിരിച്ചടി ആയ പോലെ ആയിരുന്നു ഈ കേസുകളും കോണ്‍ഗ്രസ്സും . മലപ്പുറത്ത് ലീഗിന് അത് ഊര്‍ജം പകര്‍ന്നിരിക്കാം എങ്കിലും അത് പൊതുവേ യു ഡി എഫിന് തിരിച്ചടി ആയിട്ടുണ്ട് . മറ്റൊന്ന് അലസതയാണ് . ഏറ്റുമാനൂര്‍ പോലെയുള്ള ഉറച്ച മണ്ഡലങ്ങള്‍ കൈ വിട്ടു കളഞ്ഞതില്‍ അലസത മുഘ്യ പങ്കു വഹിച്ചിട്ടുണ്ട് . ലഭിക്കേണ്ട വോട്ടു കിട്ടാത്തത് പത്തു മണ്ഡലങ്ങളില്‍ എങ്കിലും തിരിച്ചടി ആയിട്ടുണ്ട് . കേഡര്‍ സ്വഭാവമില്ലായ്മയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും എന്നും യു ഡി എഫിലെ പ്രശ്നങ്ങള്‍ ആണല്ലോ .
നാല് ) എല്‍ ഡീ എഫ് വിരുദ്ധ വിധിയെഴുതുണ്ടാനുള്ള കാരണങ്ങള്‍ : ഒന്ന് മാത്രം കേരളത്തിലെ ജനം പൂര്‍ണമായും കഴുതകള്‍ അല്ല ! :ഡി